Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Byrakuppa Bridge

Wayanad

ബൈ​ര​ക്കു​പ്പ പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കു​ടി​യേ​റ്റ മേ​ഖ​ല

പു​ൽ​പ്പ​ള്ളി: ബൈ​ര​ക്കു​പ്പ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ സം​സ്ഥാ​ന പൊ​തു​മാ​ര​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന് ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടി​യേ​റ്റ മേ​ഖ​ല.


മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​ൻ​പ് കേ​ര​ള-​ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​മാ​രാ​യ കെ. ​ക​രു​ണാ​ക​ര​നും വീ​ര​പ്പ മൊ​യ്‌​ലി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ത​റ​ക്ക​ല്ലി​ട്ട പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​തോ​ടെ പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ. ര​ണ്ട് മാ​സം മു​ൻ​പ് പ്രി​യ​ങ്ക ഗാ​ന്ധി എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബൈ​ര​ക്കു​പ്പ പാ​ലം നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ചെ​യ്ത് പാ​ലം നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ വ​യ​നാ​ട്ടി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ൾ ബൈ​ര​ക്കു​പ്പ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ശ്ര​മം ന​ട​ത്തു​മെ​ന്ന് വ​യ​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

പെ​രി​ക്ക​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് ക​പ്പു​കാ​ലാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നേ​രി​ൽ​ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​ത്. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ കു​ടി​യേ​റ്റ മേ​ഖ​ല​യി​ൽ വി​ക​സ​ന​ക്കു​തി​പ്പു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, പു​ൽ​പ്പ​ള്ളി​യ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ മൈ​സൂ​രു, ബം​ഗ​ളൂ​രു​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നും ഈ ​മേ​ഖ​ല​യു​ടെ പൊ​തു​വാ​യ വി​ക​സ​ന​ത്തി​നും ഈ ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​നി​വാ​ര്യ​മാ​ണ്. പാ​ലം എ​ത്ര​യും പെ​ട്ടെ​ന്ന് നി​ർ​മി​ക്കാ​ൻ രാ​ഷ്‌​ട്രീ​യ, ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ടാ​യ്മ​യോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​ജു കൊ​ല്ല​പ്പി​ള്ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up